ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനം : ഇന്ദ്രന്‍സ്
സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവും മുതിര്‍ന്ന നടനുമായ ഇന്ദ്രന്‍സ് . മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ നിര്‍ദ്ദേശിക്കണം. പുതുതലമുറയെങ്കിലും ഇക്കാര്യങ്ങള്‍ പിന്തുടരണം. സിനിമകള്‍ കൂവി തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സ് സംഘങ്ങളോട് പറയേണ്ടത്. അതുകൊണ്ട് തനിക്ക് ഫാന്‍സും ഫെയ്‌സ്ബുക്കുമൊന്നും ഇല്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി അവാര്‍ഡ് ലഭിക്കുന്നത് ഒതുങ്ങിപ്പോകുമായിരുന്ന താരങ്ങള്‍ക്കാണ്. താന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങ് മികച്ച നിലയിലാകണമെന്നുണ്ട്. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിനെത്തണമെന്ന് ആഗ്രഹിക്കുന്നത്. മഹാനടന്മാര്‍ എത്തിയാല്‍ കൂടുതല്‍ ആളുകള്‍ വരും. അതുകൊണ്ടാണ് മോഹന്‍ലാലിനെ പോലുള്ളവര്‍ ചടങ്ങിനെത്തണമെന്ന് താല്‍പര്യപ്പെടുന്നത് എന്നും ഇന്ദ്രന്‍സ് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.