എഴുത്തുകാരന്റെ തൂലികയില്‍ വര്‍ഗ്ഗീയവാദികളുടെ സെന്‍സറിങ് അനുവദിയ്ക്കരുത്: നവയുഗം
അല്‍കോബാര്‍: കേരളസമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിയ്ക്കുന്ന വര്‍ഗ്ഗീയശക്തികള്‍ എഴുത്തുകാരുടെ തൂലികയെപ്പോലും നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുന്ന തലത്തിലേയ്ക്ക് വളര്‍ന്നു വരുന്നത് ആശങ്ക പടര്‍ത്തുന്നതായി നവയുഗം സാംസ്‌ക്കാരികവേദി റാക്ക ഏരിയ യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയവാദികളുടെ തിട്ടൂരങ്ങള്‍ക്ക് അനുസരിച്ച് മറ്റുള്ളവര്‍ ജീവിയ്ക്കണമെന്ന അവസ്ഥ കേരളത്തില്‍ ഒരിയ്ക്കലും അനുവദിയ്ക്കരുതെന്ന് കണ്‍വെന്‍ഷന്‍ കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജേഷ് ചടയമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ റാക്ക ഏരിയ യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി ഉത്ഘാടനം ചെയ്തു. കോബാര്‍ മേഖലകമ്മിറ്റിയംഗം സജീവ് പങ്കെടുത്തു.
പുതിയതായി രൂപീകരിയ്ക്കപ്പെട്ട റാക്ക ഏരിയ യൂണിറ്റിന്റെ ഭാരവാഹികളെ കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. സാബു എ മോറിസ് (പ്രസിഡന്റ്), സംഗീത് സേതു മാധവന്‍ (വൈസ് പ്രസിഡന്റ്), ഫവാസ് അലി (സെക്രട്ടറി), അംജദ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് യൂണിറ്റ് ഭാരവാഹികള്‍.