മഹാത്മാഗാന്ധിയെയും കാവി പൂശി സംഘപരിവാര്‍ ; യുപിയില്‍ കാവിവല്‍ക്കരണം തുടര്‍കഥ
യുപിയിലെ യോഗി സര്‍ക്കാരിന്റെ കാവിവല്‍ക്കരണം അവസാനം രാഷ്ട്രപിതാവില്‍ വരെ എത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും അംബ്ദേക്കറിനും കാവിയടിച്ച ശേഷം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ അവസാനമായി കാവി പൂശിയത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക്. ഷാജഹാപൂരില്‍ 20 വര്‍ഷം പഴക്കമുള്ള ഗാന്ധി പ്രതിമയ്ക്കാണ് സംഘപരിവാര്‍ ഭീകരര്‍ കാവിയടിച്ചത്. ഗ്രാമസഭയുടെ സ്ഥലത്ത് വെളുത്ത നിറത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമയ്ക്കാണ് കാവി നിറം പൂശിയിരിക്കുന്നത്.
ബിജെപി നേതാക്കളാണ് ഗാന്ധി പ്രതിമയ്ക്ക് കാവി നിറം പൂശിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഒരു രാത്രികൊണ്ടാണ് പ്രതിമയുടെ നിറം മാറ്റിയത്. സംഭവം നടന്നതോടെ പ്രദേശത്തേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രപിതാവിന് നേരെയുള്ള ബിജെപിയുടെ കടന്നു കയറ്റമാണിതെന്നും അദ്ദേഹത്തോട് ബഹുമാനം കാണിച്ചില്ലെന്നും ബിജെപിക്കെതിരേ രോഷമുയര്‍ന്നു.
യുപി സര്‍ക്കാരിന്റെ ഹജ്ജ് ഹൗസ്, മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന്‍, ടോള്‍ പ്ലാസകള്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്ക് കാവി നിറം പൂശിയത് രാജ്യത്തുടനീളം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം സര്‍ക്കാര്‍ ബുക്ക്‌ലെറ്റുകള്‍ സഹിതം എല്ലാം കാവി നിറത്തിലാണ്. ഇടയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച കക്കൂസുകള്‍ക്കും കാവി പൂശിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.