രണ്ടാം ഭാര്യയുടെ കൂടെ താമസിക്കാന്‍ പോയ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം ആദ്യഭാര്യ മുറിച്ചു
രണ്ടാം ഭാര്യക്കൊപ്പം ഭര്‍ത്താവ് താമസം പതിവാക്കിയതില്‍ പ്രതിഷേധിച്ച് ആദ്യ ഭാര്യ കത്രിക ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചു. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലെ മിമലാന പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം. ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ ആശുപത്രിയിലെത്തിച്ച ഭര്‍ത്താവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ആദ്യ ഭാര്യയില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഭാര്യയുടെ സമ്മതത്തോടെയാണ് ഇയാള്‍ വീണ്ടും വിവാഹം കഴിച്ചത്. എന്നാല്‍ രണ്ടാം ഭാര്യയില്‍ ഈയടുത്ത് ഇയാള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ രണ്ടാം ഭാര്യയുടെ കൂടെയായി സ്ഥിരതാമസം. ഇതാണ് കടുംകൈ ചെയ്യാന്‍ ആദ്യ ഭാര്യയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ആദ്യ ഭാര്യയെ ഇയാള്‍ ഒഴിവക്കിയിരുന്നുമില്ല. തന്നെക്കാള്‍ പുതിയ ഭാര്യക്ക് മുന്‍ഗണന നല്‍കിയതാണ് ആദ്യഭാര്യയെ ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.