പട്ടാപ്പകല്‍ സൂര്യനെ കാണാതായി ; മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു ; സംഭവം സൈബീരിയയില്‍
ഉത്തരധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയിലാണ് കഴിഞ്ഞ ആഴ്ച്ച സൂര്യന്‍ ഒളിച്ചുകളി നടത്തിയത്. പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യല്‍ പെട്ടെന്ന് അപ്രത്യക്ഷനായി. പട്ടാപകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണെന്ന് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. അങ്ങനെ പരിഭ്രാന്തി തളംകെട്ടി നില്‍ക്കെ രാവിലെ 11.30 ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് മണിയോടെ മടങ്ങി വന്നു. മൂന്നു മണിക്കൂറോളം നാടിനെ പട്ടാപ്പകല്‍ ഇരുട്ട് വിഴുങ്ങി.
സൂര്യന്‍ വന്ന് പ്രകാശം പരന്നപ്പോള്‍ മറ്റൊരു കാഴ്ചകൂടി അവര്‍ കണ്ടു. ആ പ്രദേശമാകെ ചാരവും പൊടിയും നിറഞ്ഞിരിക്കുന്നു. ഈ പൊടിയും ചാരവുമാണ് നാടിനെ സൂര്യനില്‍ നിന്ന് മറച്ചതെന്ന് സത്യം പിന്നീടാണ് അവര്‍ക്ക് മനസിലായത്. റഷ്യയുടെ ചില മേഖലകളിലുണ്ടായ വ്യാപകമായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റിലൂടെ സൈബീരിയെ മൂടിയതാണ് പകല്‍ രാത്രിയായി മാറാന്‍ കാരണമായത്.