ദുല്‍ക്കര്‍ സല്‍മാനെ കാണാന്‍ തിക്കും തിരക്കും ഒരാള്‍ മരിച്ചു ; ഐ മാളിനെതിരെ കേസെടുത്തു
കൊട്ടാരക്കര : സിനിമാ താരം ദുല്‍ക്കര്‍ സല്‍മാന്‍ എത്തിയ മാള്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ തിരക്കിനിടയില്‍ കുഴഞ്ഞു വീണ് തിരുവനന്തപുരം പ്രാവച്ചമ്പലം പറമ്പിക്കോണം വീട്ടില്‍ ഹരി(45) മരിച്ചു. വെള്ളിയാഴ്ച നടന്ന കൊട്ടാരക്കര ഐമാള്‍ വെഡ് വേള്‍ഡിന്റെ ഉദ്ഘാടനത്തിരക്കിനിടെ ആയിരുന്നു സംഭവം. ഉദ്ഘാടകനായ ചലച്ചിത്ര താരം ദുല്‍ഖര്‍സല്‍മാനെ കാണാന്‍ ജനം തിക്കിത്തിരിക്കിയതിനിടെ ഹരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
അസ്വാഭാവിക മരണത്തിനും ഗതാഗതതടസ്സം സൃഷ്ടിച്ചതിനും ആവശ്യമുള്ള തയ്യാറെടുപ്പുകളില്ലാതെ പരിപാടി റോഡില്‍ വച്ച് സംഘടിപ്പിച്ചതിന്റെ പേരിലുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മാള്‍ ഉടമയ്‌ക്കെതിരെയാണ് കേസ്. കൊട്ടാരക്കര പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിപാടിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്രയും തിരക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ഐമോള്‍ അധികൃതര്‍ ഇടയ്ക്ക് മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ആളുകളുടെ ഒഴുക്ക് വര്‍ധിക്കാന്‍ കാരണം ഫാന്‍സ് അസോസിയേഷന്റെ നിര്‍ദേശമാണെന്ന് പൊലീസ് അറിയിച്ചു.