ഫുട്ബോളില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് ഇന്ത്യന്‍ ചുണകുട്ടികള്‍
ആറു തവണ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന അണ്ടര്‍- 20 ടീമിനെ ഒന്നിനെതിരേ രണ്ട് ഗോളിനു തോല്‍പ്പിച്ച് ഇന്ത്യ ഇന്ത്യന്‍ യുവനിര. സ്‌പെയിനില്‍ നടന്ന കോര്‍ടിഫ് കപ്പ് ഫുട്‌ബോളിലാണ് ലോകചാമ്പ്യന്‍മാര്‍ ഇന്ത്യയുടെ മുന്നില്‍ അടിയറവു പറഞ്ഞത്. അമ്പതാം മിനിറ്റ് മുതല്‍ പത്തു പേരെയും വച്ച് കളിച്ചാണ് ഇന്ത്യ ഉജ്ജ്വല ജയം സ്വന്തമാക്കിയത്. നാലാം മിനിറ്റില്‍ ദീപക് ടാംഗ്രിയുടെ ഗോളില്‍ ഇന്ത്യ തന്നെയാണ് ആദ്യം ലീഡ് നേടിയത്.
നിന്‍തോയ്ന്‍ബാന്‍ഗ മീട്ടിയുടെ കോര്‍ണറില്‍ നിന്നായിരുന്നു ടാംഗ്രിയുടെ ഗോള്‍. അമ്പതാം മിനിറ്റില്‍ അങ്കിത് ജാവേദ് ചുവപ്പ് കണ്ട് പുറത്തായെങ്കിലും അറുപത്തിയെട്ടാം മിനിറ്റില്‍ അന്‍വര്‍ അലി ലീഡുയര്‍ത്തി. മീട്ടെയുടെ ഇത്തവണയും പാസ്. എഴുപത്തിരണ്ടാം മിനിറ്റില്‍ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും അവര്‍ക്ക് ഇന്ത്യയെ മറികടക്കാനായില്ല. അതേസമയം ടൂര്‍ണമെന്റില്‍ നേരത്തെ മൗര്‍ഷ്യ, മറിഷ്യാന എന്നിവരോട് തോറ്റ ഇന്ത്യ വെനസ്വേലയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.