മലയാളിയായ ജിനു ജോസഫ് ഹൂസ്റ്റണില്‍ തടാകത്തില്‍ മുങ്ങി മരിച്ചു

ഹ്യൂസ്റ്റണ്‍: കടലില്‍ ബോട്ട് യാത്രക്കിടയില്‍ ആഗസ്ത് 3 വെള്ളിയാഴ്ച രാത്രി കാണാതായ നീറിക്കാട് കറ്റുവീട്ടില്‍ ജിനു ജോസഫ് (39)ന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ടു കണ്ടെത്തിയാതായി എ ബി സി വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

മലയാളികളായ മറ്റു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടില്‍ ഉണ്ടായിരുന്ന ജിനുവിനെ ഒരു സെല്‍ഫി എടുക്കുന്നതിനിടയില്‍ കാണാതാവുകയായിരുന്നു. ശാന്തമായി കിടന്ന തടാകത്തില്‍ യാതൊരുവിധ ശബ്ദവും ഇല്ലാതെയാണ് ജിനുവിനെ കാണാതായത് എന്ന് കൂട്ടുകാര്‍ പറയുന്നു.

ഭാര്യ ഫിന്‍സി പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്. മക്കള്‍: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരികയാണ്. ആട്ടോപ്‌സിക് ശേഷം സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുവായ ബെന്നി തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍
ബെന്നിതോമസ് 847 528 0492