പണിമുടക്കില്‍ പങ്കാളിയായി കെ എസ് ആര്‍ ടി സിയും ; സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രശ്നമില്ല

നാളെ ദേശിയ വ്യാപകമായി തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും. പണിമുടക്ക് പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി യൂണിയനുകളുമായി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്.

ദേശവ്യാപകമായ പണിമുടക്കില്‍ സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍, ചരക്കുവാഹനങ്ങള്‍, ഓട്ടോ, ടാക്‌സി, ചെറുവാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്. നാളെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസ്സമില്ല.

മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അഖിലേന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പണിമുടക്ക് നടത്തുന്നത്.