നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസി മലയാളികള്‍ക്ക് ഒമാന്‍ എയറിന്റെ വിമാനത്തില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്

തിരുവനന്തപുരം : നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസി മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍. നിങ്ങള്‍ക്കിനിമുതല്‍ ഒമാന്‍ എയറിന്റെ വിമാനത്തില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഇതുസംബന്ധിച്ച ധാരണാപത്രം നോര്‍ക്ക റൂട്‌സ്, ഒമാന്‍ എയര്‍ അധികൃതര്‍ കൈമാറിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ഇളവ് ലഭ്യമാണ്. ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവാണ് ലഭിക്കുന്നത്.