സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം ; ആര്‍എസ്എസ് കാര്യാലയങ്ങള്‍ റെയഡ് ചെയ്യണമെന്ന് വി ടി ബല്‍റാം
കാസര്‍ഗോഡ് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന് എതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഈ കൊലപാതകത്തിന് പിന്നില്‍ രാജ്യഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആര്‍എസ്എസാണ്. അവരുടെ കാര്യാലയങ്ങള്‍ റെയഡ് ചെയ്യണം, ഭീകരപ്രവര്‍ത്തനമാണിത്. പെട്ടെന്നുണ്ടായ സംഘര്‍ഷമല്ല ആസൂത്രിതമായ കൊലപാതകമാണ്.
ശക്തമായ നടപടി പൊലീസ് സ്വീകരിക്കണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി സര്‍ക്കാര്‍ തയ്യാറാകണമെന്നും വിടി ബല്‍റാം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാം ഇക്കാര്യം പറഞ്ഞത്. നേരത്തെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിന് പിന്നില്‍ എസ് ഡി പി ഐ എന്ന് തെളിഞ്ഞ ഉടനെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പോലും പോലീസ് ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ സമാനമായ രീതിയില്‍ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും പാര്‍ട്ടി നേതൃത്വവും അണികളും മൌനംഭജിക്കുകയാണ് ഇപ്പോള്‍. ഇതിനെയാണ് ബല്‍റാം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
നേരത്തെ സിദ്ദിഖ് വധക്കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിടിരുന്നു. മുഖ്യപ്രതി അശ്വിതും ഇയാളുടെ സുഹൃത്ത് കാര്‍ത്തികുമാണ് പിടിയിലായത്. സോങ്കാലിലെ ഒളിസങ്കേതത്തില്‍ നിന്ന് കുമ്പള സിഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. നാളെ ഇവരെ കോടതിയില്‍ ഹാജരാക്കും.
ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ ബിജെപി സംഘംഅബ്ദുള്‍ സിദ്ദിഖിനെ വടിവാളു കൊണ്ട് വെട്ടിയത്. ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കാസര്‍ക്കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആര്‍എസ്എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാകണം. ഭീകരപ്രവര്‍ത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സര്‍ക്കാര്‍ അര്‍ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.
‘വര്‍ഗീയത തുലയട്ടെ’
വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ചിലര്‍ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഞങ്ങള്‍ പറയാന്‍ തന്നെയാണ് തീരുമാനം.