കരുണാനിധിക്ക് അന്ത്യവിശ്രമ സ്ഥലമില്ലെന്ന് സര്‍ക്കാര്‍, മറീനാ ബിച്ചിന്റെ പേരില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്
കരുണാനിധിയുടെ സംസ്കാരത്തിന് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലായെന്ന് സര്‍ക്കാര്‍ അറിയിച്ചതായുള്ള വാര്‍ത്ത പ്രചരിച്ചതോടെ തമിഴ് നാട്ടില്‍ ഡി.എം.കെ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം. സര്‍ക്കാരിന്‍റെ വിവാദ തീരുമാനത്തെ തുടര്‍ന്ന് പലയിടത്തും പ്രവര്‍ത്തകര്‍ അക്രമാസക്തരാകുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
മറീന ബീച്ചില്‍ സി.എന്‍.അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സ്റ്റാലിന്‍റെ ആവശ്യം തള്ളുകയായിരുന്നു ഇതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. മറീനാബിച്ചില്‍ ഇതിന് സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. . ഇക്കാര്യത്തില്‍ കോടതി ഇതുവരെ നിലപാചടെടുക്കാത്തതിനാലാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹര്‍ജിയില്‍ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.