CITU ജേഴ്‌സി ധരിച്ച് സമരകളിക്കിറങ്ങി, ക്യാമറക്ക് മുന്നില്‍ പതറിപ്പോയ സമര ഭടന്‍

സമരവുമായി രാവിലെ റോട്ടിലിറങ്ങുന്നവര്‍ ഒരിക്കല്‍ പോലും ചിന്തിക്കുന്നുണ്ടാവില്ല ഇങ്ങനൊരവസ്ഥ തങ്ങള്‍ക്കുണ്ടായാല്‍ എന്ത് ചെയ്യുമെന്നത്. അങ്ങനൊരു ചിന്താ ശേഷി ഉള്ളവരെങ്കില്‍ ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ക്ക് മുതിരുകയുമില്ല. പൊതുജനത്തിനായെന്നപേരില്‍ കൊണ്ടാടുന്ന ഓരോ സമരവും, ഹര്‍ത്താലും മൂലം ഏറെ ബുദ്ധിമുട്ട് സഹിക്കുന്നതും പൊതുജനം തന്നെയാണ്. ഹര്‍ത്താല്‍ ദിനങ്ങളില്‍ വേട്ടയാടപ്പെടുന്നതാകട്ടെ ഏറെ സാധാരണക്കാരായ വൃദ്ധരും, രോഗികളും, സ്ത്രീകളുമടങ്ങുന്ന നമ്മുടെ സമൂഹവും.

തിരുവനന്തപുരത്ത് ഡോക്ടറുമായി പോയ ഓട്ടോ തടഞ്ഞ് നിര്‍ത്തിയാണ് സമര ഭടന്മാര്‍ പോരാടാന്‍ ഇറങ്ങിയത്. ഡ്രൈവറോട് കയര്‍ത്തെങ്കിലും ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ ഉദ്യമത്തില്‍ നിന്ന് പിന്തിരിഞ്ഞ CITU ജേഴ്‌സിയും ധരിച്ച് കളിക്കിറങ്ങിയ വീരനായ പോരാളിയെയും ഒപ്പമുള്ളവരെയും വീഡിയോയില്‍ വ്യക്തമായി കാണാം. ക്യാമറ കണ്ണുകളെ ഭയന്നും, ഡോക്ടറുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചും വെറുതെ വിടാനുള്ള വലിയ മനസ്സ് സമര ഭടന്മാര്‍ കാണിച്ചെങ്കിലും ഇനി ഇതിലെ വന്ന് പോകരുതെന്ന താകീതും നല്‍കുന്നുണ്ട്.

വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിയുടെ വാക്കുകളിലൂടെ:

രാവിലെ ആറരക്ക് ഞാന്‍ തിരുവനന്തപുരം തമ്പാനൂരിലേക്ക് പോയതാണ് എനിക്ക് വന്ന പാര്‍സല്‍ എടുക്കാന്‍ വേണ്ടി.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് പാവപെട്ട മനുഷ്യരാണ് അവിടെ കൂടി നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞത് യാത്ര സൗകര്യം കിട്ടാതെ കഷ്ടപ്പെട്ട് നില്‍ക്കുന്നവര്‍. കുട്ടികളും സ്ത്രീകളും ഒക്കെ ഉള്ളവര്‍.

ഞാന്‍ അവിടെ എത്തിയപ്പോള്‍ #തമ്പാനൂര്‍ si എന്റെ വണ്ടി തടുത്തു കൊണ്ട് പറഞ്ഞു നിനക്ക് കുറച്ചു പേരെ കൊണ്ട് Rcc യിലേക്ക് പോകാന്‍ പറ്റുമോ എന്ന്.
ഞാന്‍ പറഞ്ഞു സാറേ owners ഓട്ടോ ആണ് ഇത്. ഇന്നത്തെ സാഹചര്യത്തില്‍ പാസഞ്ചേസിനെ കൊണ്ട് പോയാല്‍ പ്രശ്‌നമാണ്.

അതൊന്നും കുഴപ്പമില്ല. നീ ഇവരെ കൊണ്ട് പോ ബാക്കി ഞാന്‍ നോക്കികൊളാം എന്ന്.

ആ കേന്‍സര്‍ രോഗികളെ കണ്ടപ്പോള്‍ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

ഞാന്‍ കൊണ്ട് പോയി Rcc യിലേക്ക്. അവിടെ എത്തിയപ്പോള്‍ ഇതിനേക്കാള്‍ അപകടകരമായ അവസ്ഥയില്‍ ആണ് അവിടെ ഉളള രോഗികള്‍ വാഹനങ്ങള്‍ കിട്ടാതെ ഒന്ന് നിവര്‍ന്നു നില്‍ക്കാനോ ഒന്ന് ശ്വാസം വീടാനോ പറ്റാതെ നട്ടം തിരിയുന്നത് കണ്ടത്.

പിന്നെ ഞാന്‍ ഒരു വിഷയത്തെ കുറിച്ച് ചിന്തിച്ചില്ല. ഞാന്‍ നൂറുകണക്കിന് പേരെയാണ് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് ഓടി നടന്നത്.

വാഹനത്തില്‍ യാത്ര ചെയ്തവരില്‍ നിന്ന് പകുതിയില്‍ അധികം പേരില്‍ നിന്ന് ഞാന്‍ അഞ്ചു പൈസ വാങ്ങിച്ചിട്ടില്ല. വാങ്ങിയവരില്‍ നിന്നാവട്ടെ പത്തു രൂപയും ഒക്കെയാണ് കൂടുതല്‍ വാങ്ങിയത് #ഡീസല്‍ അടിക്കാന്‍.

നിര്‍ഭാഗ്യവശാല്‍ #ഉള്ളൂരില്‍ എത്തിയപ്പോള്‍ നമ്മുടെ നാടിന്റെ വിളക്കുകളായ സഖാക്കളും മറ്റു ആളുകളും കൂടി എന്നെ തടയുകയും ഇനി മേലാല്‍ ഇമ്മാതിരി പണികളായി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു ഭീഷണി പെടുത്തി വിടുകയും ചെയ്തു. 90 വയസ്സായ ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും പറ്റാത്ത കേന്‍സര്‍ പേഷ്യന്റ് ഒരു അമ്മൂമ്മയായിരുന്നു അപ്പൊ വണ്ടിയില്‍..

ഈ സംഭവം കഴിഞ്ഞു ഞാന്‍ നെരെ മെഡിക്കല്‍ കോളജിന്റെ ഫ്രണ്ടില്‍ നില്‍ക്കുന്ന അവിടത്തെ si യെ പോയി കാണുകയും അവിടെ ഉണ്ടായ സംഭവങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.. സാര്‍ പറഞ്ഞു ഞങ്ങള്‍ എന്ത് ചെയ്യാനാണ്. ഇവിടെ വന്ന് നിന്നെ ആക്രമിച്ചാല്‍ ഞാന്‍ സുരക്ഷ തരും പക്ഷെ അങ്ങോട്ട് ഒക്കെ നോക്കി പോണം എന്ന്.

എനിക്ക് എന്തോ ഈ സഖാക്കളുടെ ഭീഷണി അത്രക്കങ്ങോട്ട് എന്നെ വിറപ്പിച്ചില്ല. അടിക്കണമെങ്കില്‍ അടിക്കട്ടെ എന്ന് കരുതി ഞാന്‍ വീണ്ടും ഓടാന്‍ തീരുമാനിച്ചു റോട്ടില്‍ തന്നെ കിടന്നു.

രണ്ട് മിനിറ്റ് കഴിഞ്ഞ ഉടനെ ഒരു സ്ത്രീ വന്ന് കരയുന്നത് പോലെ പറയുന്നു എനിക്ക് പുലയനാര്‍ കോട്ട ഹോസ്പിറ്റലില്‍ പോകണം രോഗികള്‍ എന്നെ കാത്തു നില്‍ക്കുകയാണ് #എന്റെ റൗണ്ടസ് ആണ് ഇപ്പൊ. Pls ഒന്ന് സഹായിക്കുമോ എന്ന്.

അപ്പൊ തന്നെ ഇത് കണ്ട ആ si വന്നിട്ട് പറഞ്ഞു ഒന്ന് കൊണ്ട് പോ. ബാക്കി നമുക്ക് നോക്കാം എന്ന്.

അങ്ങിനെ ഞാന്‍ ആ ഡോക്ടര്‍ നെയും കൂട്ടി പോകുന്ന വഴിയില്‍ സംഭവിച്ചത് ഈ വീഡിയോ യില്‍ ഉണ്ട്……….

( ഞാന്‍ ഓട്ടോ ഇല്ലാത്ത തക്കം നോക്കി പണം ഉണ്ടാക്കാന്‍ പോയതല്ല #CITU കാരാ…….. അത് ഓര്‍ത്താല്‍ നല്ലത് നാളെ നീയും കരയും…… .

 

https://www.facebook.com/100014903462509/videos/432417157265063/?id=100014903462509&hc_ref=ARRw_1T0CYGI5pn1oCGQ5CrCR7vCSKKVy6LZ9ZN_-g5rgxFC0Mq1Z00SKC1XxkUr8eo&fref=nf