സെക്സ് ടോയ്സ് കണ്ടു ഭയന്ന് ജര്‍മ്മനിയില്‍ എയര്‍പോര്‍ട്ട് അടച്ചുപൂട്ടി
ബെര്‍ലിനിലെ ഷോണ്‍ഫെല്‍ഡ് വിമാനത്താവളത്തിലാണ് സംഭവം. ലഗേജുകള്‍ പരിശോധിക്കുന്ന സമയത്ത് ഒരു ബാഗില്‍ നിന്ന് സ്‌കാനിംഗ് മെഷീനില്‍ തെളിഞ്ഞ വസ്തുക്കള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ജീവനക്കാര്‍ക്ക് കഴിയാതെ വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിചിത്രമായ ആകൃതികളിലുള്ള എന്തൊക്കെയോ ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ ആണ് ബാഗിലെന്ന് ജീവനക്കാര്‍ ഉറപ്പിച്ചു.
സംശയാസ്പദമായ വസ്തുക്കള്‍ ബാഗില്‍ കണ്ടെത്തിയതിനാല്‍ വിമാനത്താവളത്തിന്റെ ഡി ടെര്‍മിനലുകള്‍ അടച്ചിടുകയും എയര്‍ പോര്‍ട്ട് അധികൃതര്‍ ഉടന്‍ ഫെഡറല്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ക്ക് സജ്ജമായി. അപ്പോഴാണ് ബാഗിന്റെ ഉടമസ്ഥന്‍ അതിലുള്ളത് ചില സാങ്കേതിക ഉപകരണങ്ങളാണെന്ന് വിശദീകരണം നല്കിയത്.
എങ്കിലും നിമിഷങ്ങള്‍ക്കകം ബാഗ് പരിശോധിച്ച ബോംബ് സ്‌ക്വാഡ് കണ്ടെത്തിയതാകട്ടെ വൈബ്രേറ്റര്‍ ഉള്‍പ്പടെയുള്ള സെക്‌സ് ടോയ്‌സും. ഇത് കണ്ടു പേടിച്ചാണ് തിരക്കുള്ള ദിവസം ഇത്രയും പേര്‍ വെറുതെ പേടിച്ചതും. കുറെ നേരത്തേയ്ക്ക് എയര്‍ പോര്‍ട്ട് തന്നെ നിശ്ചലമായതും.