നാമക്കല്ലില്‍ ബസ് ലോറിയിലിടിച്ച് നാലുമലയാളികള്‍ മരിച്ചു
തമിഴ്നാട്ടിലെ നാമക്കലില്‍ ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. പന്തളം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ആഷല്‍ ബിജോ (10) ബസ് ക്ലീനര്‍ സിദ്ധാര്‍ഥ് (23)തിരിച്ചറിയാത്ത ഒരാള്‍എന്നിവരാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേര്‍ സംഭവ സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
കടലൂരില്‍ നിന്ന് വിരുതാചലത്തേക്ക് കാറ്റാടി മരത്തടികളുമായി പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കേരളാ ലൈന്‍സ് എന്ന ട്രാവല്‍സ് കമ്പനിയുടെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. മുന്‍ സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്.