വോയ്സ് വിയന്നയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്‌റ് 15ന്

വിയന്ന: ഭാരതത്തിന്റെ 71-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ് 15ന് വിയന്നയില്‍ മലയാളി സംഘടനയായ വോയ്സ് വിയന്നയുടെ നേതൃത്വത്തില്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. വിയന്നയിലെ ഭാരതീയ നയതന്ത്രകാര്യാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ 6 ടീമുകള്‍ പങ്കെടുക്കും.

ഓഗസ്റ് 15ന് രാവിലെ 8.30 മുതല്‍ മണിയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ മാര്‍ക്കോമാനെന്‍ സ്ട്രാസെയിലുള്ള ഓസ്ട്രിയന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. സോഫ്റ്റ് ബോളില്‍ സംഘടപ്പിക്കുന്ന മത്സരം ടി10ടി10 വിഭാഗത്തിലുള്ളതായിരിക്കും. മുതിര്‍ന്നവരുടെ സൗഹൃദ മത്സരവും, വിവിധ കലാപരിപാടികളും, ഭാരതീയ വിഭവങ്ങളും മത്സരത്തിന്റെ പ്രത്യക ആകര്‍ഷണമായിരിക്കും.

വിജയിക്കുന്ന ടീമിന് എവര്‍ റോളിങ് ട്രോഫിയാണ് സമ്മാനമായി ലഭിക്കുന്നത്. മികച്ച ബാറ്റ്സ്മാന്‍, ബൗളര്‍, മാന്‍ ഓഫ് ദി മാച്ച് വിഭാഗത്തിലും സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. പ്രവേശനം സൗജന്യമായ മത്സരങ്ങള്‍ കാണുന്നതിനും താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.