കേരള സമാജം വിയന്നയുടെ നാല്പതാം വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ 1ന്
വിയന്ന: ഓസ്ട്രിയയിലെ മലയാളികളുടെ ആദ്യകാല കലാ സാംസ്‌കാരിക സംഘടനയായ കേരള സമാജം വിയന്ന, നാല്പതാം വാര്‍ഷികവും ഓണവും ഇന്ത്യയുടെ 72-ആം സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുന്നു.
സെപ്റ്റംബര്‍ ഒന്ന്, ശനിയാഴ്ച വൈകിട്ട് 5.30ന് 21-ആമത്തെ ഡിസ്ട്രിക്ടില്‍ ആംഗറര്‍ സ്ട്രാസ്സേ 14ല്‍ ഹൌസ് ദേര്‍ ബെഗേഗ്‌നുങ്ങ് ഹാളില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഇന്ത്യന്‍ അംബാസ്സഡര്‍ രേണു പാല്‍ ആഘോഷ പരിപാടികളിലെ മുഖ്യാഥിതി ആയിരിക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ച് പ്രഗത്ഭരായ കൊറിയോഗ്രാഫുമാരുടെ ശിക്ഷണത്തില്‍ അവതരിപ്പിക്കുന്ന നയന മനോഹരമായ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങളും സിരകളെ പ്രകമ്പനം കൊള്ളിക്കുന്ന താള ലയങ്ങളോടു കൂടിയ ബോളിവുഡ് നൃത്തങ്ങളും കാണികള്‍ക്ക് ഒരു വേറിട്ട അനുഭവമായിരിക്കും.
ജാക്‌സണ്‍ പുല്ലേലിയുടെ രചനാ സംവിധാനത്തില്‍ കാണികളെ ആകാംക്ഷാഭരിതരാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ‘ഭാവനാ ലോകത്തെ നക്ഷത്രങ്ങള്‍’ എന്ന ലഘു നാടകം ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.
പാപ്പച്ചന്‍ പുന്നക്കലിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന കേരള സമാജം വിയന്നയുടെ 40 വര്‍ഷത്തെ സ്മരണിക പ്രകാശനവും ഉണ്ടായിരിക്കും.
വിയന്നയിലുള്ള എല്ലാ മലയാളികളെയും സെപ്റ്റംബര്‍ ഒന്നിലെ കേരള സമാജം വിയന്നയുടെ നാല്‍പതാം വാര്‍ഷിക ആഘോഷ പരിപാടിയിലേക്ക് ഹാര്‍ദമായി ക്ഷണിക്കുന്നതായി പ്രസിഡണ്ട് എബി പാലമറ്റം, സെക്രട്ടറി പോളി സ്രാമ്പിക്കല്‍, ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറി സിമ്മി കൈലാത്ത് എന്നിവര്‍ അറിയിച്ചു.