ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ പ്രതിനിധികള്‍ കേരള സര്‍ക്കാരിലെ മന്ത്രിമാരുമായും, വകുപ്പു മേധാവികളുമായും ചര്‍ച്ച നടത്തി
ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാന്‍സീസിന്റെ നേതൃത്വത്തിലുള്ള പ്രവാസി പ്രതിനിധി സംഘം, കേരള സര്‍ക്കാരിന്റെ വിവിധ പങ്കാളിത്ത പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ താല്‍പ്പര്യമുള്ള മലയാളികള്‍ക്കും വിദേശികള്‍കള്‍ക്കും ആവശ്യമായ സഹായങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ബഹു.വ്യവസായ വകുപ്പുമന്ത്രി ശ്രീ A C മൊയ്തീന്‍, കൃഷി വകുപ്പു മന്ത്രി ശ്രീ VS സുനില്‍ കുമാര്‍, പൊതുമേഖല സ്ഥാപനങ്ങളായ ടെല്‍ക്- എം.ഡി -പ്രസാദ് ബി, കെല്‍ എംഡി- ഷാജി എം വര്‍ഗീസ്, ഒ ഡെ പെ ക് ചെയര്‍മാന്‍ ശ്രീ ശശിധരന്‍ നായര്‍, എന്നിവരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും വിഷയങ്ങളെക്കുറിച്ചും മറ്റു പദ്ധതികളേയും സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളേയും കുറിച്ച് നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് സി ഇ ഒ, എം രാധാകൃഷ്ണന്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി, സംഘത്തില്‍ ഐഎ സി സി കുവൈറ്റ്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഷംസുതാമരക്കുളം, ‘അംഗങ്ങളായ അശോകന്‍ തിരുവനന്ദപുരം, കോശി അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു
കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എക്‌സൈസ് – തൊഴില്‍ മന്ത്രി ശ്രീ ടി.പി. രാമകൃഷണനു മായി കുവൈറ്റില്‍- ജൂണില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.