മോമ്മോ ഗെയിംനെ പേടിക്കേണ്ട സാഹചര്യമില്ലന്നു കേരളം പോലീസ്: ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍

അടുത്തിടെയായി ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന മോമോ ഗെയിമ്‌സിനെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് കേരളം പോലീസ്. ഇതു സംബന്ധിച്ച് ഒരു കേസ്‌പ്പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും പോലീസ് പറയുന്നു. വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിവരങ്ങള്‍ ചുവടെ:

മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസ്‌പ്പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പ്പെട്ടാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍സെല്ലിനേയോ, കേരള പോലീസ് സൈബര്‍ഡോമിനെയോ അറിയിക്കുക.

എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധര്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളില്‍ നിന്നും മൊമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ വിഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.