റീത്താമ്മ തോമസ് നിര്യാതയായി
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവില്‍ താമസിക്കുന്ന പരേതനായ പഴേമ്പള്ളില്‍ തോമസിന്റെ ഭാര്യ റീത്താമ്മ (75) ഓഗസ്റ്റ് പതിനൊന്നിനു നിര്യാതയായി. സംസ്‌കാര ശുശ്രൂഷ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നടത്തപ്പെടും. പരേത എടക്കോലി പുള്ളിവേലില്‍ കുടുംബാംഗമാണ്.
മക്കള്‍: റെജി, ഷാജു, ഷീല, സുരേഷ്, സന്തോഷ് (യുഎസ്എ). മരുമക്കള്‍: സുമ (വയലില്‍), മിനി (പൂതക്കരി), ബെന്നി (വെട്ടിക്കാട്ടില്‍), ഡയാന (ചക്കുങ്കല്‍), സ്മിത (കിഴക്കേക്കരി). കൊച്ചുമക്കള്‍: അമല്‍, അഖില്‍, അനീറ്റ, സബിന്‍, കെവിന്‍, ടിനു, നിക്കീറ്റ, നിബിന്‍, റിത്തു, റിനു, ടോം, ടോംസി.