ദുരിതകയത്തില്‍ കേരളം: മന്ത്രി ആഘോഷിക്കാന്‍ ജര്‍മ്മനിയില്‍
തിരുവനന്തപുരം: വനം, വന്യജീവി വകുപ്പ് മന്ത്രിയും പ്രമുഖ സി.പി.ഐ നേതാവും പുനലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമായ കെ. രാജുവും, പൊന്നാനിയില്‍ നിന്നുള്ള ലോകസഭാഗവും മുന്‍ വിദ്യാഭാസ മന്ത്രിയും ഈ.ടി മുഹമ്മദ് ബഷീറും ഒരു ആഗോള സംഘടനയുടെ ആഘോഷങ്ങളുമായി ജര്‍മ്മനിയില്‍. മന്ത്രിയുടെയും എം.പിയുടെ സ്വീകരണചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
മന്ത്രി കെ. രാജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ജര്‍മനിയിലേക്ക് തിരിക്കുന്നതിന് മുന്‍പ് കുറിച്ചത് ‘കേരളം സമാനതകളില്ലാത്ത മഴക്കെടുതികളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ സര്‍വസ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. കെടുതികളില്‍ നിന്ന് കരകയറാന്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും സഹായം ആവശ്യമാണ്. ഞാന്‍ എന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. നിങ്ങളും കഴിയാവുന്ന സഹായങ്ങള്‍ ചെയ്യണം.’
കഴിഞ്ഞ പന്ത്രെണ്ടാം തിയതി ഇങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റും കുറിച്ചാണ് മന്ത്രി ആഘോഷങ്ങള്‍ക്കായി ജര്‍മനിയിലേക്ക് തിരിച്ചത്. ഇതിനോടകം ആദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും, സോഷ്യല്‍ മീഡിയയിലും നിരവധിപേര്‍ ഇതിനെതിരെ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.