ജെജി മാത്യുവിന്റെ പിതാവ് പി.ഡി മാത്യു നിര്യാതനായി
റോം/മാന്നാര്‍: കെ.സി.വൈ.എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, എം.സി.വൈ.എം തിരുവല്ല രൂപത മുന്‍ വൈസ് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ മുന്‍ യുത്ത്‌കോണ്‍ഗ്രസ് ഭാരവാഹി, കോണ്‍ഗ്രസ് മാന്നാര്‍ മുന്‍ ബ്ലോക്ക് കമ്മറ്റി അംഗം, ഡബ്ലിയു.എം.എഫ് യൂറോപ്പ് മീഡിയ കോര്‍ഡിനേറ്റര്‍, ഇറ്റലിയിലെ മലയാളിവിഷന്‍ പ്രതിനിധി എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജെജി മാത്യുവിന്റെ പിതാവ് ചെങ്ങന്നൂര്‍ പരുമലകടവില്‍ മണലേല്‍ പുത്തന്‍വീട്ടില്‍ പി.ഡി മാത്യു (74) നിര്യാതനായി. മുന്‍ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: മറിയാമ്മ മാത്യു.
ദേഹാസ്ഥ്യത്തെ തുടര്‍ന്ന് ഓഗസ്റ്റ് പതിനേഴാം തിയതി ഇന്ത്യന്‍ സമയം രാവിലെ 10 മണിയ്ക്കായിരുന്നു വേര്‍പാട്. സംസ്‌കാരം ആഗസ്റ്റ് 26ന് (ഞായര്‍) ഉച്ച കഴിഞ്ഞു 2 മണിക്ക് കടപ്ര മാന്നാര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടക്കും.
മക്കള്‍:
ജെമി (അക്ഷയ സെന്റര്‍ എരമത്തൂര്‍)
ജെജി (റോം, ഇറ്റലി)
ജെനി (നൂറനാട്)
ജെറ്റി (പുറക്കാട്)
മരുമക്കള്‍:
അനീഷ് തോമസ് (ആമയന്നൂര്‍)
പ്രിയ ജെജി (പ്രിയാസ് ട്രെന്‍ഡി കളക്ഷന്‍സ് മാന്നാര്‍)
ബിജു (ഷാര്‍ജ)
സോബിച്ചന്‍ (ഷാര്‍ജ)
വിവരങ്ങള്‍ക്ക്: +919747086058