കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചു ; സര്‍വീസ് നേവല്‍ ബേസില്‍ നിന്ന്
കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസ് നേവല്‍ ബേസില്‍ നിന്ന് തിങ്കളാഴ്ച പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ അലയന്‍സ് എയറാണ് സര്‍വീസ് നടത്തുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കായുള്ള വിമാന സര്‍വീസ് വീണ്ടും നടത്തുന്നത്. അവസാനമായി 1999 ജൂണ്‍ 10 നാണ് കൊച്ചി നാവിക താവളത്തിലെ വിമാനത്താവളത്തില്‍ നിന്ന് ഇതിനുമുമ്പ് പൊതുജനങ്ങള്‍ക്കായി വിമാന സര്‍വീസ് നടത്തിയത്.
നിലവില്‍ നാല് സര്‍വീസുകളാണ് ഇവിടെ നിന്നും നടത്തുന്നത്. 77 സീറ്റുകളുള്ള ചെറുയാത്രാവിമാനങ്ങളാണ് സര്‍വീസ് നടത്തുക. കോയമ്പത്തൂരിലേക്കും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസാണ് എയര്‍ഇന്ത്യ നടത്തുന്നത്. ഇന്‍ഡിഗോയുടെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. അതിനുശേഷം കൂടുതല്‍ വിമാനങ്ങള്‍ പറത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദസുരക്ഷാപരിശോധനകള്‍ക്ക് ശേഷമാണ് നേവല്‍ ബേസില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. നാവിക ആസ്ഥാനമായതു കൊണ്ടു തന്നെ സുരക്ഷാപരിശോധനകള്‍ ശക്തമാണ്.
പ്രളയത്തില്‍ വെള്ളം കയറിയത് കാരണം നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ മുടങ്ങിയത്.