ജയലളിതയുടെ ബയോപിക് വരുന്നു ; എം ജി ആര്‍ ആകാന്‍ മോഹന്‍ലാലിന് ക്ഷണം എന്ന് റിപ്പോര്‍ട്ട്
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ വീണ്ടും തമിഴ് മെഗാതാരവും മുന്‍ മുഖ്യമന്ത്രിയുമായ എം ജി ആര്‍ ആയി അഭിനയിക്കാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ഭാരതിരാജ ചിത്രത്തിൽ മോഹൻലാൽ നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ലാല്‍ തന്നെ വീണ്ടും എം ജി ആറിന്റെ രൂപത്തില്‍ എത്തും എന്ന് ഉറപ്പായിരിക്കുന്നത്.
അനുഷ്‌ക്ക ഷെട്ടിയോ ഐശ്വര്യ റായിയോ ആയിരിക്കും ജയലളിതയായി വേഷമിടുക . 1997ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ഇരുവരിലും മോഹൻലാൽ എം.ജി.ആറുമായി സാദൃശ്യമുള്ള ആനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിൽ ജയലളിതയുമായി സാമ്യമുള്ള പുഷ്പവല്ലി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് എെശ്വര്യയായിരുന്നു. എെശ്വര്യയുടെ ആദ്യ സിനിമയായിരുന്നു അത്.
അതേസമയം അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സിനിമയാക്കാൻ മൂന്ന് പേരാണ് മത്സരിക്കുന്നത്. ഭാരതിരാജയ്ക്ക് പുറമെ എ.എല്‍ വിജയും പ്രിയദര്‍ശിനിയും തമിഴകത്തിന്റെ അമ്മയുടെ കഥ പറയാൻ ഒരുങ്ങുന്നുണ്ട്. അതുപോലെ സംവിധായകന്‍ എല്‍.വിജയ് ഒരുക്കുന്ന ജയലളിതയുടെ ചിത്രത്തില്‍ നയന്‍താരയെയും വിദ്യാബാലനെയുമാണ് പരിഗണിക്കുന്നത്. അതേസമയം മോഹന്‍ലാലിനെ കിട്ടിയില്ല എങ്കില്‍ ഇതേ കഥാപാത്രത്തിനായി കമൽഹാസനെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.