പ്രളയം രണ്ടു ദിവസം കൊണ്ടു സിപിഎം പിരിച്ചത് 16 കോടി രൂപ ; ഏറ്റവും കൂടുതല്‍ കണ്ണൂരില്‍ നിന്നും

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ വേണ്ടി സിപിഎം രണ്ടു ദിവസം കൊണ്ട് പിരിച്ചത് 16.5 കോടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ധനശേഖരണത്തിലൂടെ 16,43,73,940 രൂപ ലഭിച്ചുവെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചില്ല. സംഭാവനകള്‍ നല്‍കി സഹായിച്ച എല്ലാവര്‍ക്കും സിപിഎം നേതൃത്വം നന്ദി അറിയിച്ചു. കണ്ണൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. ആറുകോടിയാണ് കണ്ണൂര്‍ സംഭാവനയായി നല്‍കിയത്.

ജില്ല തിരിച്ച പണം ലഭിച്ച കണക്ക്

കാസര്‍കോഡ് 1,25,19,688,
കണ്ണൂര്‍ 6,39,69,320,
വയനാട് 10,00,000,
കോഴിക്കോട് 1,26,00,000,
മലപ്പുറം 1,20,00,000,
പാലക്കാട് 1,37,44,397,
തൃശൂര്‍ 65,00,000,
കോട്ടയം 44,00,000,
കൊല്ലം 1,51,00,000,
തിരുവനന്തപുരം 2,25,40,535.