കെവിന്‍ വധം കുറ്റപത്രം സമര്‍പ്പിച്ചു ; കെവിനെ കൊന്നത് ഓടിച്ച് പുഴയില്‍ വീഴ്ത്തി

വിവാദമായ കെവിന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

12 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് മുഖ്യസൂത്രധാരന്‍. കെവിനും നീനുവുമായുള്ള പ്രണയം വൈരാഗ്യത്തിന് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.

കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്നും ഭാര്യസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട കെവിന്‍. കൊല്ലം പുനലൂര്‍ ചാലിയേക്കരയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയത് പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണത്തില്‍വീഴ്ച വരുത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി എടുത്തിരുന്നു.

കേസില്‍ ഈ മാസം 27-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.