ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിൽ, പെണ്‍മക്കളുടേത് സ്യൂട്ട്‌കേസിലും അലമാരയിലും ; ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

അലഹബാദിലെ ദുമംഗജിലാണ് ഗൃഹനാഥനേയും ഭാര്യയേയും മൂന്നു പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹനാഥനെ ഫാനില്‍ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലും മറ്റൊരാളുടേത് അലമാരയിലുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മകളുടെ മൃതദേഹം മുറിക്കുള്ളിലായിരുന്നു.

ഗൃഹനാഥന്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ചു ദിവസങ്ങളായി വീട് അടച്ചിട്ടത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.