കേരളത്തിന് റിലയന്‍സ് 71 കോടി നല്‍കുമെന്ന് നിത അംബാനി
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായപ്രവാഹം. യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ വ്യവസായ ഭീമനായ റിലയന്‍സ് ഫൗണ്ടേഷന്‍ 71 കോടിയുടെ ധനസഹായം നല്‍കുമെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിത അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.