മന്ത്രിയുടെ ജര്‍മന്‍ യാത്ര: തങ്ങളുടെ സംഘടനക്ക് ബന്ധമില്ലെന്ന് വേള്‍ഡ് മലയാളി കൌണ്‍സില്‍
പ്രളയ കെടുതിയില്‍ കോട്ടയത്തിന്റെ ചുമതല ഉണ്ടായിരുന്നിട്ടും ജര്‍മ്മനിയിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ മന്ത്രി രാജു വീണ്ടും വിവാദത്തില്‍… അദ്ദേഹം പങ്കെടുത്ത സംഘടന യഥാര്‍ത്ഥത്തിലുള്ള സംഘടനയുമായി ബന്ധമില്ലെന്ന് കാണിച്ചു വര്‍ത്തകുറിപ്പ് പുറത്ത്.
സംഘടനയുടെ നേതാക്കളായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (ഗ്ലോബല്‍ ചെയര്‍മാന്‍), സി. യു. മത്തായി (ഗ്ലോബല്‍ സെക്രട്ടറി) എന്നിവര്‍ സായുകതമായി പ്രസ്താവനയിലാണ് സംഭവത്തിന്റെ നിജസ്ഥിതി വിവരിച്ച് യഥാര്‍ത്ഥ സംഘടനയുടേത് എന്ന പേരില്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. വാര്‍ത്താക്കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
വാര്‍ത്താകുറിപ്പ്:
വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പേരില്‍ ജര്‍മ്മിനിയില്‍ വച്ച് നടന്ന ഒരു പ്രോഗ്രാമില്‍ മന്ത്രി കെ. രാജു പങ്കെടുത്തതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയുടെ നിജസ്ഥിതി.
ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലും, ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ. വി. അനൂപും നേതൃത്വം നല്‍കുന്ന യഥാര്‍ത്ഥ വേള്‍ഡ് മലയാളി കൌണ്‍സിലിന് ഈ പ്രോഗ്രാമുമായി യാതൊരു ബന്ധമില്ല.
ഇന്ത്യ, അമേരിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക,ഫാര്‍ ഈസ്റ്റ് എന്നീ റീജണുകളിലെ വിവിധ രാജൃങ്ങളില്‍ പ്രൊവിന്‍സുകള്‍ ഉള്ള യഥാര്‍ത്ഥ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ആഗസ്റ്റ് 24 മുതല്‍ 26 വരെ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ വച്ചു ഓണാഘോഷപരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കേരളത്തിലെ അതിദാരുണമായ പ്രകൃതി ക്ഷോഭത്തിന്റെയും, വെള്ളപ്പൊക്കത്തി ന്റെയും പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസമാഹരണം നടത്തി മുഖൃമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കൂടാതെ കേരളത്തിലെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ വിവിധ രാജൃങ്ങളിലെ ചാപ്റ്ററുകള്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അയച്ചു നല്‍കി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയാണ്.
മുഖൃമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരൂ കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുന്നതിനുവേണ്ടി വിവിധ റീജിയണുകള്‍ ഏകദേശം 30 ലക്ഷത്തോളം രൂപ ഇതുവരെ സമാഹരിച്ചു കഴിഞ്ഞു. കുട്ടനാടിലെ വെള്ളപ്പോക്ക ദുരിതം ആരംഭിച്ചപ്പോള്‍ തന്നെ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ. വി. അനൂപിന്റെയും ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലില്‍ അംഗങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ടെത്തി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും നല്‍കിയിരുന്നു.
വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പേരില്‍ ജര്‍മ്മനിയില്‍ ഒരു ചെറിയ വിമത വിഭാഗം നടത്തിയ ആഘോഷ പരിപാടികള്‍ക്ക് യഥാര്‍ത്ഥ വേള്‍ഡ് മലയാളി കൌണ്‍സിലുമായി യാതോരു ബന്ധവുമില്ലായെന്ന് അറിയിയ്ക്കുകയും, കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളുടെ ദുരിതങ്ങളിലും ദുഖങ്ങളിലും സഹായഹസ്തവുമായി ഞങ്ങളുമൊപ്പമുണ്ട് എന്നറിയിക്കുവാന്‍ കൂടിയാണ് ഈ കുറിപ്പ്.
സ്‌നഹപൂര്‍വ്വം,
വേള്‍ഡ് മലയാളി കകൌണ്‍സിലിന് വേണ്ടി
ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍
ഗ്ലോബല്‍ ചെയര്‍മാന്‍
മൊബൈല്‍ 00971506259941
സി. യു. മത്തായി
ഗ്ലോബല്‍ സെക്രട്ടറി
മൊബൈല്‍ 00971506945966
വാല്‍ക്കഷണം: