ഡബ്ലിയു.എം.എഫിന്റെ കേരള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഡോ. അനൂപ് കുമാര്‍ നയിക്കും
കോഴിക്കോട്: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. അനൂപ് കുമാര്‍ നയിക്കും. ദുരന്തത്തിന് ശേഷം കേരളത്തിലെ ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധയും കരുതലും ആവശ്യമായ സാഹചര്യത്തിലാണ് ലോകം മുഴുവനുമുള്ള തൊണ്ണൂറില്‍ അധികം യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന സഹായം ഏകോപിപ്പിക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചതെന്നു ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു.
കേരളത്തില്‍ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തു സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടനയുടെ കേരള നോര്‍ത്ത് സോണ്‍ രക്ഷാധികാരി കൂടിയായ ഡോ. അനൂപ് കുമാറിനെ ചുമതലപ്പെടുത്താന്‍ ഗ്ലോബല്‍ ക്യാബിനറ്റില്‍ തീരുമാനം എടുക്കുകയായിരുന്നു. ആദ്ദേഹത്തിന്റെ ഒപ്പം സംഘടനയുടെ ഗ്ലോബല്‍ ചാരിറ്റി കോര്‍ഡിനേറ്ററായ നജീബ് എരമംഗലവും ഗ്ലോബല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്ററായ സീന ഷാനവാസും സംയുക്തമായി കേരളത്തിലെ മൂന്നു സോണുകളിയെയും ചുമതലപ്പെട്ടവരുമായി ബന്ധപ്പെട്ടു കേരളത്തിലെ ജീവകാരുണ്യ ശ്രമങ്ങളും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നയിക്കും.
മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍, ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യം, ആരോഗ്യ രംഗത്ത് നിരവധി ബോധവല്‍ക്കരണ ക്യാമ്പുകളുടെ സംഘാടകന്‍, നിപ്പ വൈറസ് സ്ഥിരീകരിച്ച ഡോക്ടര്‍, 2018-ലെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് എന്നിങ്ങനെ നിരവധി മേഖലകളില്‍ പാഗല്ഭ്യം തെളിയിച്ച വ്യക്തിയാണ് ഡോ. അനൂപ്. ഇപ്പോള്‍ പാമ്പിലൂടെയുള്ള വിഷഭീഷണിയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള ഏവര്‍ക്കും ഡോ. അനൂപ് കുമാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാവുന്നതാണ്. വിവരങ്ങള്‍ക്ക്: +919961085558
https://www.facebook.com/dranoopasbmh