കൊലക്കുറ്റത്തിന് കേസെടുക്കണം പി.സി. ജോര്‍ജ്ജ്

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്ന് ജനത്തെ കൊലക്ക് കൊടുത്ത് നാശനഷ്ടങ്ങള്‍ ഇരന്നുവാങ്ങിയെന്ന ഗുരുതര ആരോപണവുമായി പി.സി.ജോര്‍ജ്ജ്. പതനതിട്ട ജില്ലയില്‍ ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്റ്റ് നിലകൊള്ളുന്ന കക്കി ഡാമും, ഇടുക്കി ഡാമും തുറന്ന് വിട്ടതിലെ അപാകത മൂലമുള്ള ഭീകരത ചൂണ്ടിക്കാട്ടിയാണ് പി.സി. ജോര്‍ജ്ജ് പ്രതികരിച്ചത്.

കാക്കി ഡാമില്‍ നിന്നുള്ള ഒഴുക്കാണ് പത്തനംതിട്ട, ചെങ്ങന്നൂര്‍ ഉള്‍പ്പടെ പമ്പാ നദിയുടെ തീരപ്രദേശമെല്ലാംതന്നെ ഇത്രമേല്‍ പ്രളയം സൃഷ്ടിക്കാനിടയാക്കിയതെന്ന് പി.സി. പറഞ്ഞു. രാത്രി 8 മണി സമയത്ത് മുന്നറിയിപ്പില്ലാതെ 7 ലക്ഷം ലിറ്റര്‍ സെക്കന്റിലെന്ന തോതില്‍ ഓറഞ്ചും, റെഡും അലേര്‍ട്ടൊന്നും കൂടാതെ ഒറ്റയടിക്ക് തുറന്ന് വിടുകയാണുണ്ടായത് അതിനൊപ്പം മഴയും കടുത്തതോടെ ജനം പ്രളയത്തില്‍ മുങ്ങിതാണു. ഇത്രയും ഭീകരമായ നിലയില്‍ ഡാം തുറന്ന് വിടുന്നെന്ന മുന്നറിയിപ്പ് പമ്പയുടെ പരിസരത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ പോലും അറിയിച്ചില്ലെന്ന ഗുരുതര വീഴ്ചയും പി.സി. ചൂണ്ടികാണിക്കുന്നു.

കെ.എസ്.ഇ.ബി യുടെ നിരുത്തരവാദപരമായ പെരുമാറ്റം തകര്‍ത്തെറിഞ്ഞത് അനേകായിരം കുടുംബങ്ങളെയും അവരുടെ സ്വപനങ്ങളെയുമാണ്. മേലില്‍ ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ഒരുത്തരും ചെയ്യാതിരിക്കാന്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് തന്നെ കേസെടുക്കണമെന്നണ് തന്റെ അഭിപ്രായമെന്ന് പി.സി തുറന്നടിച്ചു. താന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന പൊതുപ്രവര്‍ത്തകനാണ് പെട്ടെന്നുണ്ടായ ആപത്തിനെ തുടര്‍ന്ന് ജില്ലയിലെ പലയിടത്തുനിന്നുമായി ജീവന്‍ രക്ഷിക്കാനായി നാലുപാടും നിന്നും വിളിവരുംമ്പോള്‍ എവിടേക്കാണ് ആദ്യം ഓടിയെത്തുക എന്ന് പോലും അറിയാത്ത അവസ്ഥയുണ്ടായിരുന്നെന്ന് പി.സി വെളിപ്പെടുത്തി.