കേരളത്തിനെ സഹായിക്കാന്‍ തയ്യറായി പാക്കിസ്ഥാനും രംഗത്ത്

കേരളത്തിന്റെ വിദേശ സഹായങ്ങളെ തടയുന്ന കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കി പാക്കിസ്ഥാനും രംഗത്ത്. പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി ‍. ട്വിറ്റര്‍ കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് പാക്‌ ജനതയുടെ പ്രാര്‍ത്ഥനകളും പുനരധിവാസത്തിനുള്ള ആശംസകളും അറിയിക്കുന്നു എന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.