ഏഷ്യന്‍ ഗെയിംസ് ; റെക്കോഡോടെ ഇന്ത്യക്ക് ഏഴാം സ്വര്‍ണ്ണം
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം. പുരുഷ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോഡോടെയാണ് താരം സ്വര്‍ണം നേടിയത്. 20.75 മീറ്റര്‍ ദൂരമാണ് തജീന്ദറിന്റെ ത്രോ പിന്നിട്ടത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.
19.52 മീറ്ററോടെ ചൈനയുടെ ലിയു യാങിനാണ് വെള്ളി മെഡല്‍. കസാക്കിസ്ഥാന്റെ ഇവനോവ് ഇവാനാണ് വെങ്കലം. ഇതിനിടെ വനിതകളുടെ 400 മീറ്ററില്‍ ഹിമാദാസും നിര്‍മല ഷിറേയിനും ഫൈനലില്‍ കടന്നു.