വിയന്ന സെന്റ് മേരീസ് ഇടവകയില്‍ കുട്ടികള്‍ക്കുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഓഗസ്റ്റ് 29ന് ആരംഭിക്കും
വിയന്ന: സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (VBS) സെന്റ് മേരീസ് സണ്‍ഡേസ്‌കൂളിന്റെ നേതൃത്വത്തില്‍ 2018 ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1(ബുധന്‍-ശനി) വരെ നടക്കും. 4 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് വിവിധ പരിപാടികള്‍ ഏകോപ്പിച്ചുകൊണ്ടു ബൈബിള്‍ സ്‌കൂള്‍ നടത്തുന്നത്.
ബൈബിള്‍ പഠനത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസ്സുകളിലൂടെയും ആക്ഷന്‍സോങ്ങുകളിലൂടെയും പ്രസംഗങ്ങളിലൂടേയും മറ്റും നല്‍കുക എന്നതാണു ഈ ഉദ്യമത്തിന്റെ ലഷ്യം.
പ്രവേശനം സൗജന്യമായ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്ക് സിറിയന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ വികാരിയും, പരിപാടിയുടെ മുഖ്യ സംഘാടകനായ ഫാ. ജോഷി വെട്ടിക്കാട്ടില്‍ ഏവരെയും സ്വാഗതം ചെയ്തു. വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും: 06765321723, 069919918584