ബ്രിട്ടനില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം
ബ്രിട്ടനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം. വേദിയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ രാഹുല്‍ എത്തുന്നതിന് മുമ്പുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുകയായിരുന്നു.
വെസ്റ്റ് ലണ്ടനിലെ റുയിസ്ളിപ്പില്‍ നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യു.കെ മഹാസമ്മേളനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വേദിയിലെത്തിയ ഒരുകൂട്ടം ഖലിസ്ഥാന്‍ അനുകൂലികള്‍ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കി. ഉടനെ വേദിയില്‍ ഉണ്ടായിരുന്ന സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗ്സ്ഥര്‍ ഇവരെ പുറത്താക്കുകയായിരുന്നു.
ഇതിനു പിന്നാലെ വേദിയിലെത്തിയ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയാണ് ചടങ്ങിനെത്തിയവര്‍ സ്വീകരിച്ചത്.