പ്രളയത്തിനിടയ്ക്ക് പുലിക്കളി ; അനുമതി നിഷേധിച്ച് കളക്ട്ടര്‍

പ്രളയത്തിനെ തുടര്‍ന്ന് ഓണാഘോഷം അടക്കമുള്ള പരിപാടികള്‍ സര്‍ക്കാരും സംഘടനകളും ഉപേക്ഷിച്ച അവസരത്തില്‍ ചൊവ്വാഴ്ച തൃശൂരില്‍ നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാകളക്ടര്‍ ടി.വി.അനുപമ അറിയിച്ചു.

ദുരന്തത്തിനെ തുടര്‍ന്ന്‍ പുലികളി ചടങ്ങായി മാത്രം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതും വേണ്ട എന്ന നിലപാടിലാണ് ഭരണകൂടം.