ധ്യാനം കൂടാന്‍ എത്തിയ നാല്‍പതുകാരന്‍ കന്യാസ്ത്രീയെയും കൊണ്ട് മുങ്ങി
കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ നാടുവിട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ കീഴ്വായ്പൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പംതന്നെ യുവതിയെ വിടുകയായിരുന്നു.
കന്യാസ്ത്രീയെ കാണാതായതോടെ മഠം അധികൃതകര്‍ക്ക് ചില സംശയങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഇവര്‍ കീഴ്വായ്പൂര് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഭാവിയിലുണ്ടാകാനിടയുള്ള വിവാദങ്ങള്‍ മുഖവലിയ്‌ക്കെടുത്തായിരുന്നു പരാതി കൊടുക്കല്‍. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെയാണ് പ്രണയം പൊലീസ് തിരിച്ചറിഞ്ഞത്.
ഇരുവരേയും പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പംതന്നെ യുവതിയെ വിട്ടയച്ചു. നാലുമാസം മുമ്പ് ധ്യാനത്തിനെത്തിയ ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കാമുകനൊപ്പം പോകാനാണ് താല്‍പ്പര്യമെന്നാണ് കന്യാസ്ത്രീ പൊലീസിനേയും കോടതിയേയും ധരിപ്പിച്ചത്. ഇതോടെ പ്രായപൂര്‍ത്തിയായ രണ്ട് പേരെ കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ നിയമ സംവിധാനങ്ങള്‍ അനുവദിക്കുകയായിരുന്നു. ഇരുവരേയും കണ്ടെത്തും വരെ മഠവും വലിയ പ്രതിസന്ധിയിലായിരുന്നു.
കുമ്പസാര രഹസ്യം ചോര്‍ത്തിയുള്ള ഓര്‍ത്തഡോക്‌സ് സഭയിലെ പീഡന വിവാദവും ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതുമെല്ലാം ക്രൈസ്തവ സഭകള്‍ക്ക് വെല്ലുവിളിയാണ്. അതുകൊണ്ടാണ് കന്യാസ്ത്രീയെ കാണാതായ ഉടനെ പൊലീസില്‍ മഠം പരാതി നല്‍കിയത്. ഇതിനിടെ തന്നെ കന്യാസ്ത്രീയുമായി ബന്ധപ്പെട്ടവര്‍ പ്രണയത്തെ കുറിച്ചുള്ള സൂചന പൊലീസിന് നല്‍കുകയും ചെയ്തു. ഇതാണ് രണ്ട് പേരേയും കണ്ടെത്താന്‍ തുമ്പുണ്ടാക്കിയത്.