ആര്‍ എസ് എസിന്‍റെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ രാഹുല്‍ഗാന്ധിക്കും സിതാറാം യെച്ചൂരിക്കും ക്ഷണം

സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ക്ഷണിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ഭാവി എന്ന പേരിൽ ദില്ലിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്കാണ് ഇരുവരെയും ക്ഷണിക്കുന്നത്.

ദില്ലിയിലെ വിഗ്യാൻ ഭവനിൽ അടുത്ത മാസം പതിനേഴ് മുതൽ പത്തൊമ്പത് വരെയാകും സംവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് സർസംഘ്ചാലക് മോഹൻഭഗവതും സമ്മേളനത്തിൽ പങ്കെടുത്തും. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ആർഎസ്എസ് നേരത്തെ പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു. അത് കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസിനെതിരെ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുന്ന രാഹുല്‍ഗാന്ധിയെയും സിതാറാം യെച്ചൂരിയെയും ക്ഷണിക്കാന്‍ ആര്‍ എസ് എസ് തയ്യാറാകുന്നത്.