ജെറി തൈലയിലിന്റെ ഓര്‍മ്മയില്‍ ക്യാന്‍സര്‍ ചാരിറ്റി എവര്‍ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ്
ജോര്‍ജ് കക്കാട്ട്
വിയന്ന: ജെറി തൈലയില്‍ മെമ്മോറിയല്‍എവര്‍ റോളിങ്ങ് ട്രോഫിക്കും ക്യാന്‍സര്‍ ചാരിറ്റിക്കും വേണ്ടിയുള്ള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് 2018 സെപ്റ്റംബര്‍ 15ന് ഉച്ചക്ക് 13 മണിക്ക് വിയന്നയിലെ ഇരുപത്തിരണ്ടാമതു ജില്ലയിലെ എഫ്സി ഹെല്ലസ് ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും.
സബ് ജൂനിയര്‍ (12 വയസ്സ് വരെ) ജൂനിയര്‍ (30 വയസ്സ് വരെ ) സീനിയര്‍ (30 വയസ്സ് മുകളില്‍) എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളിലായി 14 മലയാളി ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ജെറി തൈലയില്‍ എവര്‍റോളിങ് ട്രോഫിക്ക് പുറമെ വിജയികള്‍ക്ക് മറ്റു ട്രോഫികളും മെഡലുകളും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന തുക ക്യാന്‍സര്‍ ചാരിറ്റി ഫണ്ടിലേക്ക് നല്‍കും. അതോടൊപ്പം ക്യാന്‍സറിന്റെ പിടിയില്‍ പിടയുന്നവര്‍ക്ക് ഒരു പിടി സ്വാന്തനമായി ഏവര്‍ക്കും ഈ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കാവുന്നതാനിന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രവേശനം ഫ്രീ മത്സരങ്ങളിലേയ്ക്ക് വിയന്നയിലെ ഫുട്ബാള്‍ പ്രേമികളായ സുഹൃത്തുക്കളയേയും സംഘാടകര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ ടെജോ കിഴക്കേക്കര, റോബിന്‍സ് ചെന്നിത്തല, റാഫി ഇല്ലിക്കല്‍ എന്നിവരെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്
അഡ്രസ്സ് :FC Hellas Kagran, Natorpgasse -2,1220 Wien