കരീബിയന്‍ ദ്വീപായ ഹെയ്റ്റിയില്‍ നിന്നും മലയാളികളുടെ സഹായം കേരളത്തിലേയ്ക്ക്

പ്രളയങ്ങളും പ്രകൃതി ദുരിതങ്ങളും എപ്പോഴും ഏറ്റുവാങ്ങുന്ന കരീബിയന്‍ ദ്വീപായ ഹെയ്റ്റിയില്‍ നിന്നും വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രത്യേക സഹായം കേരളത്തിലേയ്ക്ക്. സംഘടനയുടെ മുഴുവന്‍ അംഗങ്ങളും ഒരുമിച്ച്കൂടി ദുരിത നിവാരണത്തില്‍ പങ്കു ചേരാന്‍ ഓണത്തോട് അനുബന്ധിച്ചു തീരുമാനം എടുക്കുകയായിരുന്നു.

സംഘടനയുടെ ഹെയ്റ്റി പ്രൊവിന്‍സ് ഇതിനായി 5 ലക്ഷം രൂപയിലധികം സമാഹാരിച്ചു. തുക ഉപയോഗിച്ച് 500 കുടുംബങ്ങള്‍ക് രണ്ട് ബര്‍നര്‍ ഗ്യാസ് സ്റ്റോവ് വീതം വാങ്ങിച്ചുനല്‍കാന്‍ തീരുമാനമായി. ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ ചാരിറ്റിയുമായും ഇപ്പോള്‍ കേരളത്തില്‍ അവധിയിലുള്ള ഡബ്ലിയു.എം.എഫ് ഹെയ്തി മെമ്പര്‍മാരുമായും ആലോചിച്ചു ഗ്യാസ് സ്റ്റോവ് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

ഹെയ്തി എന്നും ദുരന്തങ്ങളുടെ നടുവിലാണെങ്കിലും ജനിച്ചമണ്ണിന്റെ ദുരിതത്തില്‍ കഴിയുന്ന സഹായം ചെയ്യാനുള്ള ചെറിയ ശ്രമമാണ് ഇതെന്നും, ഫണ്ട് സ്വരൂപിക്കുന്നതിനായി സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്രഷറര്‍ ജെറോം, കോഓര്‍ഡിനേറ്റര്‍ നിസാര്‍ ഇടത്തും മീത്തല്‍ എന്നിവര്‍ പറഞ്ഞു.