ഡബ്ലിയുഎംഎഫ് കുവൈറ്റിന്റെ ദുരിതാശ്വാസ സഹായം കേരളത്തിലേയ്ക്ക്

കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ആവശ്യമായ 300 കിലോയോളം വിവിധയിനം വസ്ത്രങ്ങള്‍ സംഘടനയുടെ കൊച്ചി സെന്‍ട്രല്‍ സോണിലേക്ക് അയച്ചു. അബ്ബാസിയയിലെ മലയാളി സമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ഇങ്ങനെയൊരു അടിയന്തിര സഹായം നല്‍കാന്‍ ഡബ്ലിയുഎംഎഫ് കുവൈറ്റിന് സാധിച്ചത്.

കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ടോം ജേക്കബ്, വൈസ് പ്രസിഡന്റ് ജെയ്സണ്‍ കാളിയാനില്‍, സെക്രട്ടറി ബിനില്‍ സ്‌കറിയ, ടോം ജേക്കബ്, ടോം തോമസ്, സുജിത്ത്.എസ്.എസ്, അനൂപ് ബേബി ജോണ്‍, സംഘടനാ അംഗങ്ങ ളാ യ സമീര്‍ വെള്ളായണി, ഫ്രാന്‍സിസ്, സുമോദ് ജോസ്, അല്‍ അഹലിയാ കമ്പനി ജീവനക്കാരും സാമൂഹ്യ പ്രവര്‍ത്തകരുമായ എബിന്‍, അരവിന്ദ്, മനോജ്, ശിവപ്രസാദ്, അഖില്‍, റിജോ തുടങ്ങിയവര്‍ ഉദ്യമത്തി പങ്കെടുക്കുകയും സംരംഭം വിജയകരമാക്കിയ സംഘടനാ ഭാരവാഹികള്‍ക്ക് കുവൈറ്റ് കോഡിനേറ്റര്‍ സുനില്‍.എസ്.എസ് നന്ദി അര്‍പ്പിക്കുകയൂം ചെയ്തു.