ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താങ്ങാകാന്‍ മാള്‍ട്ട സര്‍ക്കാരും ഡബ്ലിയുഎംഎഫും ഒരുമിക്കുന്നു
ജെജി മാത്യു മാന്നാര്‍
വലെറ്റ: കേരളത്തിന്റെ ദുരിതാശ്വാസ ശ്രമങ്ങളില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മാള്‍ട്ട യൂണിറ്റും രാജ്യത്തെ സര്‍ക്കാരും സംയുക്തമായി പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച രണ്ടാം തല ചര്‍ച്ചകള്‍ ഇന്നലെ രാജ്യ തലസ്ഥാനത്ത് നടന്നു.
കേരളത്തിലെ സ്ഥിതിഗതികള്‍ ഡബ്ലിയുഎംഎഫ് പ്രതിനിധികളില്‍ നിന്നും മനസിലാക്കിയ മാള്‍ട്ടയുടെ പ്രസിഡന്റ് മാരി ലൂയി കോളേരിയോ പ്രെസ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാജ്യത്തെ പ്രധാന സന്നദ്ധ സംഘടനകളോടും, കമ്പനികളുടെ തലവന്മാരോടും കേരളത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുമെന്നു പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കല്‍ മാള്‍ട്ടയില്‍ വ്യാപകമായി സംഘടിപ്പിക്കുമെന്നും ഡബ്ലിയുഎംഎഫ് കോഓര്‍ഡിനേറ്റര്‍ ആന്റോ മാനുവല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.