ശനിയാഴ്ച്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും പ്രവര്‍ത്തിദിനം

സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്ന്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സെപ്റ്റംബര്‍ ഒന്നിന് പ്രവൃത്തിദിനം ആയിരിക്കുമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പ്രളയം കാരണം നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം ശനിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു.