പ്രളയം ; പത്തനംതിട്ട മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍
പ്രളയത്തെ തുടര്‍ന്ന്‍ പത്തനംതിട്ട മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. സംരക്ഷണഭിത്തിയിലും ഷട്ടറിന്റെ താഴെയുള്ള വിള്ളലുകളും ഗുരുതരമാണെന്ന് ഡാം പരിശോധിച്ച ജലസേചന വകുപ്പിന്റെ ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കി. മണിയാര്‍ ഡാമിന്റെ സമീപത്തുള്ള പാര്‍ശ്വഭിത്തികളില്‍ വലിയ വിള്ളലുകളാണ് ഉണ്ടായിട്ടുള്ളത്.
മൂന്നും നാലും ഷട്ടറുകള്‍ക്ക് താഴെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നിട്ടുണ്ട്. ഇതിലൂടെ വെള്ളം ചോരുകയാണ് ഇപ്പോള്‍. ശബരി, കക്കാട് തുടങ്ങിയ വൈദ്യുതി പദ്ധതികളില്‍ നിന്ന് പുറംതള്ളുന്ന വെള്ളമാണ് മണിയാറില്‍ സംഭരിക്കുന്നത്. ഡാമിന് തകര്‍ച്ച നേരിട്ടാല്‍ പമ്പനദിയുടെ തീരപ്രദേശങ്ങളിലുള്ളവരെ ബാധിക്കും.