പ്രളയ ദുരിതം ; മന്ത്രിമാര്‍ വിദേശയാത്രകള്‍ മാറ്റിവെക്കണമെന്ന് ഉമ്മന്‍ചാണ്ടി

പ്രളയത്തില്‍ നിന്നും കേരളം മുക്തി നേടി എങ്കിലും അതിനെ തുടര്‍ന്ന് ഉണ്ടായ ദുരിതങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടയ്ക്കാണ് സംസ്ഥാന മുഖ്യമന്ത്രി ചികിത്സക്ക് എന്ന പേരില്‍ വിദേശ യാത്രയ്ക്ക് തയ്യാറാകുന്നത്. എന്നാല്‍ മന്ത്രിമാര്‍ വിദേശയാത്ര മാറ്റിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ മുഴുകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിമാരുടെ സാന്നിദ്ധ്യവും നേതൃത്വവും ജില്ലകളില്‍ വേണ്ട സമയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകനാരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ ഈ ആവശ്യം. നേരത്തെ പ്രളയക്കെടുതിക്കിടെ ജര്‍മന്‍ യാത്ര നടത്തിയ മന്ത്രി കെ.രാജു വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതുപോലെ പ്രളയ ദുരിതാശ്വാസ സഹായമായ പതിനായിരം രൂപ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യുപ്പെട്ടു. ഇതറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്ത് അയച്ചു.