ദുരിതാശ്വാസ ക്യാമ്പിലും പീഡനം ; പതിനൊന്ന്കാരിയെ പീഡിപ്പിച്ച 46കാരന്‍ പിടിയില്‍
തൃശ്ശൂര്‍: പ്രളയം ഒഴിഞ്ഞ കേരളത്തിന് നാണക്കേടായി ദുരിതാശ്വാസ ക്യാമ്പിലും പീഡനം. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് സംഭവം. ഇവിടെ വെച്ച് പതിനൊന്ന്കാരിക്കാണ് പീഡനം ഏല്‍ക്കേണ്ടി വന്നത്. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നാണ് പെണ്‍കുട്ടിയെ പീഡിപ്പിചത്.
വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി. സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് ഇയാള്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന് അവര്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്സോ കോടതി റിമാന്റ് ചെയ്തു.