മരണാനന്തര ചടങ്ങിനെത്തിയ ഗായികയുടെ മാറിടത്തില്‍ സ്പര്‍ശിച്ച് പെന്തക്കോസ്ത് ബിഷപ്പ് ; വിവാദമായപ്പോള്‍ മാപ്പുപറഞ്ഞു തടിയൂരി

പൊതുവേദിയില്‍ ഗായികയെ അപമാനിച്ച സംഭവത്തില്‍ പെന്തക്കോസ്ത് ബിഷപ്പ് ചാള്‍സ് എച്ച്.എല്‍ മാപ്പുപറഞ്ഞു. അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെയെയാണ്
അമേരിക്കന്‍ സംഗീതജ്ഞ അര്‍തെ ഫ്രാങ്ക്‌ളിന്റെ മരണനാന്തര ചടങ്ങിനിടെ ബിഷപ്പ് അപമാനിച്ചത്. മരണാനന്തര ചടങ്ങിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ ചാള്‍സ് എച്ച്.എല്‍ ചടങ്ങിനിടെ ഗാനം ആലപിച്ച അരിയാന ഗ്രാന്‍ഡെയെ കെട്ടിപ്പിടിച്ച് മാറിടത്തില്‍ സ്പര്‍ശിക്കുകയായിരുന്നു.

ബിഷപ്പിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച അരിയാനയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. ഇതോടെ മാപ്പപേക്ഷയുമായി ബിഷപ്പ് രംഗത്ത് എത്തുകയായിരുന്നു. താന്‍ അഭിനന്ദിക്കാനായി സൗഹാര്‍ദ്ദത്തോടെ ചേര്‍ത്തുപിടിക്കുക മാത്രമാണ് ചെയ്തതെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും. അതിര്‍വരമ്പുകള്‍ ലംഘിച്ചു പോയിട്ടുണ്ടെങ്കില്‍ മാപ്പുപറയുന്നതായും ബിഷപ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തതോടെയാണ് ബിഷപ്പ് മാപ്പപേക്ഷയുമായി രംഗത്ത് വന്നത്.