കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം
പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം. നാളെ ചേരുന്ന ഉന്നതതലയോഗത്തില്‍ ഈ ആവശ്യം അറിയിച്ച ശേഷം ഐജിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം.
കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് ഇതുവരെ വൈകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ളതായാണ് വിവരം.
നേരത്തെ ബിഷപ്പ് നല്‍കിയ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. ബിഷപ്പിനെതിരായ തെളിവുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ വൈരുദ്ധ്യം പരിഗണിച്ചാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്.
സംഭവം നടന്ന സമയത്ത് താന്‍ കുറവിലങ്ങാടയിരുന്നില്ല തൊടുപുഴയിലാണ് എന്നായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസം അതായത് 2014 മെയ് അഞ്ചാം തിയതി ഇയാള്‍ കുറവിലങ്ങാട് കന്യാസ്ത്രീമഠത്തിലെത്തിയിരുന്നു എന്നതിനുള്ള ശക്തമായ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
ഇത്തരത്തില്‍ ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ച പലകാര്യങ്ങളും സത്യസന്ധമായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. മാത്രമല്ല ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെയും പൊലീസ് മേധാവിയുടെയും അനുമതിയോടെ മാത്രമെ ബിഷപ്പിനെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കുകയുള്ളു.