പ്രളയദുരിതാശ്വാസത്തിലേക്ക് മ്യൂണിക്കിലെ കേരള സമാജം 5 ലക്ഷം നല്‍കി

മ്യൂണിക്ക്: ജര്‍മ്മനിയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേരള സമാജം കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കി. സംഘടനയുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് സംഭാവന നല്‍കിയത്.

അതേസമയം സംഘടനാ നടത്തുന്ന മറ്റു തരത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തങ്ങളെയും മുഖ്യമന്ത്രിയെ അറിയിച്ചു. മ്യൂണിക്കിലെ കേരള സമാജത്തിന്റേതായി വസ്ത്രങ്ങള്‍, മരുന്ന്, കുട്ടികള്‍ക്ക് വേണ്ട ആവശ്യസാധനങ്ങള്‍, ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമഗ്രികള്‍ എന്നിവയും അംഗങ്ങള്‍ നേരിട്ട് വിതരണം ചെയ്യുന്നുണ്ട്.

രണ്ടാം ഘട്ട സഹായമെന്ന നിലയില്‍ ജര്‍മ്മനിയിലെ ചില സന്നദ്ധ സംഘടനകളുമായി സഹകരിച്ചു കൂടുതല്‍ സഹായസംവിധാനങ്ങള്‍ കേരളത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായി സമാജത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു.