ഫിന്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ യോഗം
ഹെല്‍സിങ്കി: ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഫിന്‍ലന്‍ഡി ആദ്യസമ്മേളനം എസ്‌പോയില്‍ നടന്നു. നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ രാജുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കേരളത്തിലെ പ്രളയത്തിനോടനുബന്ധിച്ച ദുരിതാശ്വാസ ഫണ്ട് ശേഖരണം, നാഷണല്‍ കൗണ്‍സില്‍ -നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി, ഉത്ഘാടന ചടങ്ങ് തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായി.
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക് വ്യക്തിപരമായി സംഭാവന നല്‍കാനും, ദുരിതാശ്വാസ ഫണ്ടിലേക്ക് ആവശ്യവസ്തുക്കളായ തുണികളും മറ്റു സാധനങ്ങളും എത്തിക്കാനും യോഗത്തില്‍ തീരുമാനമായി. ജലസംരക്ഷണം, ഭൂവിനിയോഗം എന്നിവയില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളുടെ സാധ്യതകള്‍ രഞ്ജിത് ഉന്നയിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷനില്‍ 11 കുടുംബങ്ങള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കു യഥാക്രമം അനുരാജ്, സിദ്ധാര്‍ഥ് രാജീവ്, ജെസ്ന രമേഷ് എന്നിവരെ തെരഞ്ഞടുത്തു. ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനുള്ള അനുവാദം, ഭാവിപരിപാടികളുടെ ആസൂത്രണം ,WMF നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റികള്‍ കൂടി മറ്റു പ്രധാന സ്ഥാനങ്ങള്‍ ചേര്‍ത്തു യൂണിറ്റ് വിപുലീകരണം തുടങ്ങിയ കാര്യങ്ങള്‍ സമീപ ഭാവിയില്‍ തന്നെ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി. യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡന്റ് ടെറി തോമസ് യോഗത്തില്‍ സന്നിഹിതനായിരുന്നു.